Mahabali was the grandson of Prahlada (son of Hiranyakashyapa who was
slain by Vishnu in his Narasimha Avatara). Prahlada, despite being an
Asura, had great faith in Vishnu. Mahabali had become a devotee of Lord
Vishnu as a child due to his grandfather Prahlada. also there is some
other traditional belief is there that Parasurama, an incarnation of
Vishnu is credited to have founded Kerala. An alternate legend defines
Onam as the day on which Parasurama recovered Kerala from the sea-bed by
throwing his battle-axe. The axe traveled from Gokarnam in the North to
Kanyakumari in the South. This legend is mentioned by Hermann Gundert
in his Malayalam Dictionary.
മനസ്സിലുണരട്ടെ ഒരു തുളസിപ്പൂവിന്റെ പരിശുദ്ധി...
ഒരു തുമ്പപ്പൂവിന്റെ നൈര്‍മ്മല്യം
ഒരു മുക്കൂറ്റിപ്പൂവിന്റെ നിഷ്ക്കളങ്കത...
ഒരു കോളാമ്പിപ്പൂവിന്റെ തെളിമ...
ചെത്തിപ്പൂവിന്റെ വര്‍ണ്ണശോഭ...
ചെമ്പരത്തിയുടെ ലാളിത്യം...
മന്ദാരപ്പൂവിന്റെ വെണ്മ...
പിന്നെ, പേരറിയുന്നതും അല്ലാത്തതുമായ അനേകമനേകം പൂക്കളുടെ സൌഹൃദഭാവങ്ങളും....
നമുക്ക് സ്നേഹം കൊണ്ടൊരു പൂക്കളമൊരുക്കാം, നന്മയാകുന്ന മാവേലിയെ വരവേല്‍ക്കാം..
എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍..
തുമ്പപ്പൂക്കളുടെ നൈര്‍മല്യവും
ഓണത്തുമ്പികളുടെ താരാട്ടും
ഓണപ്പൂക്കളുടെ സുഗന്ധവുമായി
വീണ്ടും വന്നണഞ്ഞിരിയ്ക്കുന്നു
ഒരു ഓണക്കാലം കൂടി...
ഹൃദയ വിശുദ്ധിയോടെ...
നന്മ നിറഞ്ഞ ഓര്‍മ്മകളോടെ...
പ്രതീക്ഷകളുടെ പൂവിളികളോടെ...
എതിരേല്‍ക്കാം നമുക്കീ പൊന്നോണത്തെ...
Courtesy.
മലയാളി മനസ്സില്‍ ഗൃഹാതുരമായ ഓര്‍മ്മകളെ തൊട്ടുണര്‍ത്തി പൂവിളിയുമായി
ഒരു പൊന്നോണം കൂടി വന്നിരിക്കുന്നു.പൊന്നിന് ചിങമാസത്തിലെ പൊന്നോണം
മലയാളനാട്ടില് മാവേലി നാടുവാണിരുന്ന കാലത്തിന്റെ ഓര്‍മ്മ
പുതുക്കലാണ്.കള്ളവും ചതിയുമില്ലാത്ത മനുഷ്യരെല്ലാം സമന്മാരായി
സൌഹാര്‍ദ്ദത്തോടെ, സന്തോഷത്തോടെ കഴിഞിരുന്ന നന്മയുടെ കാലം .മനുഷ്യത്തവും
മാനവിക മൂല്യങളും ഉയര്‍ത്തിപ്പിടിച്ച് പരസ്പരം സ്നേഹിച്ചും സഹായിച്ചും
സഹകരിച്ചും ജീവിച്ച സമൃദ്ധിയുടെ കാലം .ഐതിഹ്യത്തിലെ പൊന്നോണ നാടിനെ
പ്പറ്റിയുള്ള ത്രസിക്കുന്ന സ്മരണ മഹാദുരിതപൂര്‍ണ്ണമായ ഇന്നത്തെ
ചുറ്റുപാടിലും മലയാളിമനസ്സുകളില്‍ പ്രത്യാശയുടെ പൊന്‍കിരണങള്‍
ഉയര്‍ത്തുന്നുണ്ട് .

ഐശ്വര്യപൂര്‍ണ്ണമായ നല്ലൊരു നാളെയെപ്പറ്റി സ്വപ്നം
കാണുന്ന ജനതയുടെ പ്രതിക്ഷയുടെ പ്രതീകമായി ഓണസങ്കല്പ്പമിന്ന്
മാറിക്കഴിഞിരിക്കുന്നു.കാര്‍ഷിക കേരളത്തില് പൊന്നിന് ചിങമാസത്തിലെ പൊന്നോണം
ഒട്ടെറെ സവിശേഷതകള് നിറഞതായിരുന്നു. ചോരനിരാക്കി പാടത്തും പറമ്പിലും കനകം
വിളയിച്ചിരുന്ന കര്‍ഷകര്‍ക്ക് ഇത് വിളവെടുപ്പിന്റെ
ധന്യമുഹര്‍ത്തമായിരുന്നു. ഇടവപ്പാതിയിലെ തോരാത്ത പെരുമഴയും കള്ളകര്‍ക്കിടക
മാസത്തിലെ വറുതികള്‍ക്കും ദുരിതങള്‍ക്കും ഒടുവില് ആഹ്ലാദത്തിന്റെയും
ആഘോഷത്തിന്റെയും പൊന്നിന് ചിങമാസം ,കാര്‍ഷിക കേരളത്തില് ഉത്സവത്തിന്റെ
നാളുകളായിരുന്നു.
എന്നാല് കര്‍ഷന്റെ പത്തായത്തില് നിറഞിരുന്ന നെല്ലും
തൊടിയില്‍ നിറഞ്ഞിരുന്ന പൂക്കളും മനസ്സില് നിറഞിരുന്ന ആഹ്ലാദവും ഇന്ന് എങോ
പോയിമറഞിരിക്കുന്നു. പോയകാലത്തിന്റെ മധുരസ്മരണകള് ഇന്ന് മലയാളി മനസ്സിലെ
നീറ്റലായി മാറിയിരിക്കുന്നുവിയര്‍പ്പിന്റെ വിലയറിയാത്ത നമ്മളിന്ന് സ്വന്തം
വീട്ടുമുറ്റത്ത് വര്‍ണ്ണ പൂക്കളമൊരുക്കാനും ഓണ സദ്യക്ക്
ചുറ്റുവട്ടങലൊരുക്കുവാനുള്ള വിഭവങള്‍ക്കും അയല് നാട്ടുകാരന്റെ വയലേലകളെ
ആശ്രയിക്കേണ്ടിവന്നിരിക്കുന്നു.

ശാരീരിക അധ്വാനം അപമാനമായികരുതുന്ന
കേരളത്തിലെ പുതിയ തലമുറ ഉപഭോഗ സംസ്ക്കാരത്തിന്റെ വെറും അടിമകളായി
തീര്‍ന്നിരിക്കുന്നു. എന്തിനും ഏതിന്നും ആരെങ്കിലെയുമൊക്കെ
ആശ്രയിക്കുന്നതില് അഭിമാനം കൊള്ളുന്ന ജനത നാടിന്റെ ശാപമായി
മാറിയിരിക്കുന്നു. കൊയ്തുപാട്ടിന്റെ നാടന് ശീലുകള്‍കൊണ്ട് നാടിനെ
പുളകംകൊള്ളിച്ചിരുന്ന, നാടിന്നാകെ അന്നം കൊടുത്തിരുന്ന വയലേലകളൊക്കെ
നികത്തി കോണ്‍ക്രീറ്റ് സൗധങളും വ്യാപര സമുച്ചയങളും
പടുത്തുയറ്‌ത്തിയിരിക്കുന്നു. അവശേഷിക്കുന്നതും വെട്ടിപ്പിടിക്കാന്‍
കഴുകണ്‍റ്റെ കണ്ണുമായി ഭൂമാഫിയ സംഘങള്‍ നാട്ടിന്‍ പുറങളില്‍ പോലും റോന്ത്
ചുറ്റുകയാണുനമ്മുടെ കുട്ടികള്‍ക്കുപോലുമിന്ന് ഓണത്തിന്റെ പ്രസക്തി
അറിയില്ല.ഓണക്കാലത്ത് മലയാളനാടിനെ സുന്ദരമാക്കാന് പ്രക്രതിപോലും
അതീവശ്രദ്ധയാണ്.

പൂത്തുലഞു നില്‍ക്കുന്ന പൂമരങളും പുല്‍ച്ചെടികളും
മലയാളനാടിന്റെ മുഖം മാത്രമല്ല മലയാളികളുടെ മനസ്സും
പ്രസന്നമാക്കിയിരുന്നു. മലയാള നാട്ടിലെ മരങളൊക്കെ പൂത്തുലഞ് വര്‍ണ്ണഭംഗി
ചൊരിയുമ്പോള് കുരുന്നു മനസ്സുകളില് ഉത്സവത്തിന്റെ കൊടിയേറ്റം നടന്നിരുന്ന
കാലമുണ്ടായിരുന്നു. പൂക്കളമൊരുക്കാന് പൂവറുക്കാന് കൂട്ടം കൂട്ടമായി
പൂവിളിയുമായി നടന്നിരുന്ന കുട്ടികള് നാടിന്റെ
മനോഹാരിതയായിരുന്നു.എന്നാലിന്ന് കുട്ടികളുടെ മനസ്സില് നിന്നുപോലും അത്തരം
ആവേശം പടിയിറങിയിരിക്കുന്നു. ഗ്രമാന്തരങളില് പോലും പൂക്കളമൊരുക്കാന്
പൂവറുക്കാന് പൂവിളിയുമായി ആവേശത്തോടെ നടക്കുന്ന
കുട്ടികളിന്നില്ല. ഓണപ്പാട്ടുകളും പൂവിളിയുമായി നാടിനെ പുളകം
കൊള്ളിച്ചിരുന്ന നാളുകള് ഇന്ന് എവിടെയോ പോയിമറഞിരിക്കുന്നു.

പ്രജാവത്സലനായി
നാടിന്നും നാട്ടുകാര്‍ക്കും പ്രിയങ്കരനായി നാടുഭരിച്ചിരുന്ന മഹാബലിയിന്ന്
കുടവയറും കൊമ്പന് മീശയും ഓലക്കുടയും പിടിച്ച രൂപം മാത്രമായി നമ്മുടെ
മനസ്സിലും നമ്മുടെ കുട്ടികളുടെ മനസ്സിലും സ്ഥാനം പിടിച്ച്രിക്കുന്നു.
മാവേലിയെ കോമാളിയാക്കാനാണു ഇന്ന് എല്ലാവരും ശ്രമിക്കുന്നത്. കാലം
കഴിയുംതോറും ഓണത്തിന്റെ ചാരുത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്.ഓണസങ്കല്പം
പോലും ഇന്ന് വികലമാക്കപ്പെട്ടിരിക്കുന്നു.
ഓണം ഇന്ന് ഏറ്റവും മൂല്യമുള്ള
വ്യാപരോത്സവമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഓണത്തേയും മാവേലിയേയും വിപണനം
ചെയ്യാനുള്ള മത്സരമാണിന്ന് നടക്കുന്നത്. ഓഫറുകളും സൗജന്യങളും പ്രഖ്യാപിച്ച്
മനുഷ്യരുടെ മനസ്സിളക്കി കടക്കെണിയൊരുക്കുന്നതില്‍ ഇവര്‍ വിജയം കാണുന്നു.
ഓണത്തപ്പന്‍ മുതല്‍ ഓണ സദ്യവരെ തയ്യാര്‍ ചെയ്തുകൊടുക്കാന്‍ വന്‍കിട
കച്ചവടക്കാര്‍ രംഗത്തുണ്ട്. ഇന്ന് ഓണം വെറും സ്പോണ്‍സേഡ് പ്രോഗ്രമായി
മാറിയിരിക്കുന്നു. ഓണത്തിന്റെ വര്‍ണ്ണപൊലിമ ചാനലില്‍ കൂടി റിമോട്ടില്‍
വിരലമര്‍ത്തി ആസ്വദിക്കുകയാണു ഭൂരിഭാഗം ജനങളും.

ഓണനാടും ആകെ ഇന്ന്
മാറിയിരിക്കുന്നു. കള്ളവും ചതിയുമില്ലാത്ത സങ്കല്പത്തിലെ മാവേലി നാടിന്റെ
സ്ഥാനത്ത് കള്ളവും ചതിയും അക്രമവും അഴിമതിയും മാത്രമുള്ള നാടായി നമ്മുടെ
നാടിന്ന് മാറിയിരിക്കുന്നു.വഞ്ചനയും കാപട്യവും അഴിമതിയും സമൂഹത്തിന്റെ
മുഖമുദ്രയായിമാറിയിരിക്കുന്നു. എല്ലാവിധ കൊള്ളക്കും കൊള്ളരുതായ്മകള്‍ക്കും
കൂട്ടുനില്‍ക്കുന്ന നമ്മുടെ ഭരണാധികാരികളും അവരുടെ സാമ്പത്തിക നയങളും
സാധാരണക്കാരന്റെ ജീവിതത്തില് നിന്ന് ഓണത്തെ എന്നെന്നേക്കുമായി
ആട്ടിയോടിക്കപ്പെട്ടിരിക്കുന്നു. സര്‍ക്കാറിന്റെ സഹായമില്ലെങ്കില്
ഓണമില്ലായെന്ന അവസ്ഥയാണിന്ന്.

സമത്വഭാവനയും സഹോദര്യചിന്തയും നഷ്ടപ്പെട്ട
സമൂഹത്തല് വിദ്വോഷവും പകയും അക്രമങളും നിത്യ സംഭവമായി
മാറിയിരിക്കുന്നു. വര്‍ഗ്ഗിയതയും തീവ്രവാദവും സമൂഹത്തില്‍ പ്രചരിപ്പിക്കാനും
അടിച്ചേല്പ്പിക്കാനും ബോധപൂര്‍വ്വമായ ശ്രമങള്‍ നടക്കുന്നുണ്ട്. എല്ലാ
മതങളില്‍ പെട്ടവരും പരസ്പര സ്നേഹത്തൊടെയും സൗഹാര്‍ദ്ദത്തോടെയും
കഴിഞ്ഞിരുന്ന കേരളത്തില്‍ ബോധപൂര്‍വ്വം കുഴപ്പങളുണ്ടാക്കാന്‍ വര്‍ഗ്ഗിയ
വാദികളും മതതിവ്രവാദികളും ശ്രമങള്‍ നടത്തുന്നുണ്ട് . വര്‍ഗ്ഗിയതയും മത
തിവ്രവാദവും മലയാളത്തിന്റെ മണ്ണില്‍ വെച്ച് പൊറുപ്പിക്കില്ലായെന്ന ഉറച്ച
തീരുമാനങളെടുക്കാന്‍ ജനങള്‍ തയ്യാറാകണം.

കാണം വിറ്റും ഓണം ഉണ്ണുകയെന്നത്
പതിവാക്കിയ മലയാളിയിന്ന് കടം വാങിച്ചും ആര്‍ഭാടങളും പൊങ്ച്ചങളും കാട്ടാന്
ഒരുങിയതോടെ കടം കയറി കൂട്ടത്തോടെ ആത്മഹത്യയില് അഭയം
തേടുകയാണ്. വ്യവസായത്തിലും വികസനത്തിലും പിന്നിലാണെങ്കിലും ആത്മഹത്യ
നിരക്കില് കേരളമിന്ന് ഏറെ മുന്നിലാണ്. പണത്തിന്നുവേണ്ടി എന്തുക്രൂരതയും
ചെയ്യാന് മടിയില്ലായെന്ന സ്ഥിതിയിലേക്ക് മലയാളിയിന്ന്
മാറിക്കഴിഞിരിക്കുന്നു. ദിനം പ്രതി നാട്ടില് നടക്കുന്ന ക്രൂരവും
പൈശാചികവുമായ കാര്യങള് ഏതൊരു കഠിന ഹൃദയന്റെയും മനസ്സ്
അലിയിക്കുന്നതാണ്. വാര്‍ദ്ധക്യം പ്രാപിച്ച് അവശരായ മതാപിതാക്കളെ തല്ലിയും
ശ്വാസം മുട്ടിച്ചും കൊല്ലുകയും വൃദ്ധസദനങളില്‍ കൊണ്ട് ചെന്ന് തള്ളുകയും
ചെയ്യുന്ന മക്കള്, ഭാര്യയുടെ കഴുത്തറുത്ത് ചൊരയൊലിക്കുന്ന കൊല കത്തിയുമായി
പോലീസ്സിലെത്തുന്ന ഭര്‍ത്താവ്, കാമുകന്റെ സഹായത്താല് ഭര്‍ത്താവിന്ന് വിഷം
കൊടുത്തു കൊല്ലുന്ന ഭാര്യ, മക്കളെ ആറ്റിലും കിണറ്റിലും എറിഞ് കൊന്ന്
ആത്മഹത്യ ചെയ്യുന്ന അമ്മമാര്, സ്വന്തം ചോ രയില് പിറന്ന പെണ്‍മക്കളെപ്പോലും
ബലാല്‍സംഗം ചെയ്ത് കൊല്ലുന്ന അച്ഛന്മാര്, പിഞ്ചുകുഞുങളെയും വൃദ്ധകളെയും
പോലും ലൈഗിക പിഡനത്തിന്ന് ഇരയാക്കുന്ന മനുഷ്യമൃഗങള്, കടക്കെണിയില് നിന്ന്
രക്ഷതേടി കൂട്ട ആത്മഹത്യ ചെയ്യുന്ന കുടുംബള്, ദിനം പ്രതി എത്രയെത്ര
ക്രൂരകൃത്യങളാണ് നമ്മുടെ നാട്ടില് നടമാടുന്നത്. നിസ്സഹയരായ മനുഷ്യരുടെ
ദീനരോദനങള്‍ക്ക് അറുതിയില്ലായെന്ന അവസ്ഥ വളരെ ശോചനിയമാണ്.. എന്നുമെന്നും
ശാന്തിയും സമധാനവും നടമാടിയിരുന്ന നമ്മുടെ നാടിന്ന് ഗുണ്ടാക്രിമിനല്
മാഫിയയുടെയും ക്വോട്ടേഷന്‍ സംഘങളുടെയും വിളയാട്ട ഭൂമിയായി
മാറിയിരിക്കുന്നു. നീതിപീഠവും നീതിപാലകരും ഭരണാധികാരികളും ഇവരുടെ
ഒത്താശക്കാരായി മാറുന്നതോടെ പാവപ്പെട്ട ജനം നിസ്സഹരായി
മാറുകയാണു. ഇതിനെല്ലാം അറിതിവരുത്താന് എന്നെങ്കിലും നമുക്ക് കഴിയുമോ?.

നാമെല്ലാം പാടിപുകഴ്ത്തിയിരുന്ന, മനുഷ്യരെല്ലാവരും ഒത്തരുമയോടെ സഹായിച്ചും
സഹകരിച്ചും കഴിഞിരുന്ന, ആ നന്മ നിറഞ മാവേലിനാട് ഇനി എന്നെങ്കിലും നമുക്ക്
തിരിച്ച് കിട്ടുമോ? മനുഷ്യമനസ്സുകളില് നിന്ന് സ്നേഹവും സൌഹാര്‍ദ്ദവും
സാഹോദര്യവും പടിയിറങുമ്പോള് നമ്മള് പവിത്രവും പരിപാവനവുമായി കരുതിയിരുന്ന
കുടുംബ ബന്ധങള് പോലും തകര്‍ന്നുകൊണ്ടിരിക്കുകയാണ്. സമൂഹത്തില്‍
കൂട്ടായ്മകള്‍ കുറയുന്നു. വിഭാഗിയത,ജാതിമത ചേരിതിരിവുകള്‍,സഹകരണമില്ലായ്മ,
മനുഷ്യര്‍ തമ്മിളുള്ള സ്നേഹത്തില്‍ സംഭവിക്കുന്ന വിടവ്, അഴിമതി,
അക്രമങള്‍, വര്‍ഗ്ഗിയത, തീവ്രവാദം തുടങി മനുഷ്യരാശിക്ക് ഒരു തരത്തിലും
ഗുണകരമല്ലാത്ത പ്രവണതകള്‍ ഏറിഏറി വരുകയാണു
പോന്നോണത്തിന്റെ മധുരിക്കുന്ന
ഓര്‍മ്മകള് മനുഷ്യമനസ്സുകളില് സ്നേഹവും സഹോദര്യവും ഉണര്‍ത്താനും
കാര്‍ഷികസമൃദ്ധിയിലേക്ക് മനസ്സുകൊണ്ടേങ്കിലും മടങിയെത്താനും നമുക്ക്
സാധിച്ചങ്കില്‍ എന്ന് ആശിക്കുകയാണു.
Courtesy